ഈ വർഷത്തെ നൊബെൽ സമ്മാന൦ ഇതിനകം
തന്നെ ഏറെ ചർച്ച ചെയ്യപെട്ടു കഴിഞ്ഞു .അതിൽ " ഇന്ത്യകാരനായ ഹിന്ദുവിനും പകിസ്താൻ കാ രിയായ മുസ്ലിമിനും "കിട്ടിയ സമാധാനത്തിനുള്ള പുരസ്കരമായിരുന്നു ശ്രദ്ധേയം .നോബെൽ സമ്മാനത്തിൽ കൃതൃമായ ചില താത്പര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നവിമർശനത്തെ സാധൂകരികുന്നതാണ് മലാലയും സത്യാർഥിയും പങ്കിട്ടെടുത്ത ഈ വർ ഷത്തെ അവാർഡും .താലിബാൻറെ ആക്രമണത്തെ വകവെക്കാതെ വിദ്യഭ്യാസത്തിനുവേണ്ടി നിലകൊണ്ട മലാലയും ബാലവേലക്കെതിരെ പോരാടിയ സത്യാർഥിയും സമാധാനത്തിനുള്ള പുരസ്കാരത്തിന് അർഹരാവുന്നതെങ്ങനെ?
ഇതിനകം തന്നെ അധിനിവേശ ശക്തികളുടെ കണ്ണിലുണ്ണിയായി മാറിയ മലാലക്ക് ഒറ്റക്ക് അവാർഡ് നൽകിയാൽ ഉയരുന്ന വിമർശനങ്ങളെ ഇല്ലാതാക്കാനാണ് ഭാരതീയർക്കു പോലും പരിചയമില്ലാതിരുന്ന സത്യാർഥിയെ കൂട്ടുപിടിച്ചത് .ഒരു ഭാഗത്ത് തങ്ങളുടെ ആശ്രിതവാത്സല്യരെ അവാർഡു കൊണ്ടു മൂടുകയും മറുഭാഗത്ത് തങ്ങൾ നേരെ ചോദ്യമുയത്തുന്നവരെ നിഷ്കാസനം ചെയ്യുന്ന അധിനിവേശ തന്ത്രമാണ് നൊബെലിൽ പോലും ഒളിഞ്ഞിരികുന്നത് .അതു തന്നെ യാണ് മലാലയിൽ നിന്ന് നബീലയിലെകുള്ള ദൂരവും !
ഫേസ് ബുക്കിൽ കണ്ടൊരു പോസ്റ്റിൽ പറഞ്ഞ പോലെ അധിനിവേശ ശക്തികളുടെ അതിക്രമത്തിനു നേരെ കണ്ണടച്ചതിനാൽ മലാലക്ക്നോബല് കിട്ടി.ഇനിയിപ്പോയെങ്കിലും പ്രതികരികമല്ലോ , അങ്ങനെയെങ്കിലും ആ പുരസ്കാരമൊന്നു അന്വർഥമാവട്ടെ!
