ചില ഓർമ്മകൾ മനസ്സിനെ വല്ലാതെ കൊതിപ്പിക്കും,പിന്നെയും പിന്നെയും അത് തന്നെ മനസ്സ് ഓർത്തുകൊണ്ടിരിക്കും.ഇന്നലെ ഞങ്ങൾക്ക്,ഞങ്ങൾ എന്ന് പറഞ്ഞാൽ പഴയ ഫാറൂക്ക് കോളേജ് കെമിസ്ട്രി ടീമിന് .കലോത്സവം കാണാനെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങി മാനഞ്ചിരയിൽ സൊറ പറഞ്ഞിരുന്നത് ,തട്ടു കടയില കയറി ചായകുടിച്ചത് (ബില്ല് പിന്നെ പൈസകാരനായ യാസീൻ തന്നെ കൊടുത്തു !)അതും കഴിഞ്ഞു രാ വെറും വരെ കലോത്സവ നഗരിയിൽ ചുറ്റി തിരിഞ്ഞത് , നാലുകൊല്ലം കഴിഞ്ഞു വീണ്ടും വിരുനെത്തിയ കലൊൽസവതെ വിജയിപിക്കാൻ പാടുപെടുന്ന കോഴികൊട്ടുകാരെ കണ്ടത് ,അതിനിടയിലും എന്തും തനികാദ്യം എന്ന് പറഞ്ഞു മത്സരിക്കുന്ന മീഡിയ യുടെ വെപ്രാളം കണ്ടു ചിരിച്ചത് .കലോത്സവ നഗരിയിൽ കാണികളെ കയ്യിലെടുക്കാൻ അടികുറിപ്പ് മത്സരവും മറ്റുമായി നടക്കുന്ന പത്രങ്ങളുടെ സ്ററാളുകളിൽ കയറിയിറങ്ങി ഭാഗ്യം പരീഷിച്ചത്
അതിനിടയിലും ലഹരികെതിരെ യുള്ള msm ചേഞ്ച് എക്സ്പൊ കാണാൻ മറനില്ല അങ്ങനെ ഒത്തിരി ഒത്തിരി കാഴ്ചകൾ
പിന്നെ മാവൂർ റോഡിലൂടെ നടന്ന് പുതിയ സ്റ്റാൻഡിൽ എത്തി നല്ലൊരു രാവ് സമ്മാനിച്ചതിന് നന്ദി പറഞ്ഞു പിരിഞ്ഞത്
നല്ല സൌഹൃദങ്ങൾ ജീവിതത്തിൽ നല്ല അനുഭവങ്ങൽ സമ്മാനികുമെന്നു തിരിച്ചരിയുകായിരുന്നു ഇന്നലെ ഞാൻ ......... .........
