പേജുകള്‍‌

2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

നൊബെൽ സമ്മാനത്തിൻറെ രാഷ്ട്രീയം


ഈ വർഷത്തെ നൊബെൽ സമ്മാന൦ ഇതിനകം
തന്നെ ഏറെ ചർച്ച ചെയ്യപെട്ടു കഴിഞ്ഞു .അതിൽ " ഇന്ത്യകാരനായ ഹിന്ദുവിനും പകിസ്താൻ കാ രിയായ മുസ്ലിമിനും "കിട്ടിയ സമാധാനത്തിനുള്ള പുരസ്കരമായിരുന്നു  ശ്രദ്ധേയം .നോബെൽ സമ്മാനത്തിൽ കൃതൃമായ ചില താത്പര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നവിമർശനത്തെ സാധൂകരികുന്നതാണ് മലാലയും സത്യാർഥിയും പങ്കിട്ടെടുത്ത ഈ വർ ഷത്തെ അവാർഡും .താലിബാൻറെ ആക്രമണത്തെ വകവെക്കാതെ വിദ്യഭ്യാസത്തിനുവേണ്ടി നിലകൊണ്ട മലാലയും ബാലവേലക്കെതിരെ പോരാടിയ സത്യാർഥിയും സമാധാനത്തിനുള്ള പുരസ്കാരത്തിന് അർഹരാവുന്നതെങ്ങനെ?
ഇതിനകം തന്നെ അധിനിവേശ ശക്തികളുടെ കണ്ണിലുണ്ണിയായി മാറിയ മലാലക്ക് ഒറ്റക്ക് അവാർഡ്‌ നൽകിയാൽ ഉയരുന്ന വിമർശനങ്ങളെ ഇല്ലാതാക്കാനാണ് ഭാരതീയർക്കു പോലും പരിചയമില്ലാതിരുന്ന സത്യാർഥിയെ കൂട്ടുപിടിച്ചത് .ഒരു ഭാഗത്ത് തങ്ങളുടെ ആശ്രിതവാത്സല്യരെ അവാർഡു കൊണ്ടു മൂടുകയും മറുഭാഗത്ത്‌ തങ്ങൾ നേരെ ചോദ്യമുയത്തുന്നവരെ നിഷ്കാസനം ചെയ്യുന്ന  അധിനിവേശ തന്ത്രമാണ് നൊബെലിൽ പോലും ഒളിഞ്ഞിരികുന്നത് .അതു തന്നെ യാണ് മലാലയിൽ  നിന്ന് നബീലയിലെകുള്ള ദൂരവും !
ഫേസ് ബുക്കിൽ കണ്ടൊരു പോസ്റ്റിൽ പറഞ്ഞ പോലെ അധിനിവേശ ശക്തികളുടെ അതിക്രമത്തിനു  നേരെ കണ്ണടച്ചതിനാൽ മലാലക്ക്നോബല് കിട്ടി.ഇനിയിപ്പോയെങ്കിലും പ്രതികരികമല്ലോ , അങ്ങനെയെങ്കിലും  ആ പുരസ്കാരമൊന്നു അന്വർഥമാവട്ടെ!

2014 ഫെബ്രുവരി 17, തിങ്കളാഴ്‌ച

പുതിയ ബാലകൌതുകവും പഴയകൂട്ടുകാരനും                                                   
മുജാഹിദ് സമ്മേളന നഗരിയിൽ ബാലകൌതുകം ഓർ മ്മപതിപ്പ് പുറത്തിറങ്ങുന്നു എന്നുകേട്ടപ്പോൾ ഏറെ പ്രതിക്ഷയോടെയാണ് കാത്തിരുന്നത്‌ .ചെറുപ്പത്തിൽ മാസാമാസം കൌതുകത്തെ  കാത്തിരിക്കുമായിരുന്നു. ക്യാപ്റ്റൻ ലുബ്ബുവും cid ലാലും കുശലന്റെ  കൌശലങ്ങളും ഇക്കയും കുട്ടനും എല്ലാമടങ്ങിയ  ബാലകൌതുകം നല്ല വായനകളെ സമ്മാനിച്ചിരുന്നു .ഓർമ്മ ശരിയാണെങ്കിൽ രണ്ടു  മൂന്ന് വർഷം കൌതുകം എൻറെ  അടുത്ത ചങ്ങാതിയായിരുന്നു . അതിനിടയിൽ  ഒരു വർഷികപ്പതിപ്പും  കൌതുകം പുറത്തിറക്കിയിരുന്നു . മുജീബ് റഹ്മാൻ കിനാലൂർ ആയിരുന്നു എഡിറ്റർ .ഇതിനിടെ 2002 ലെ സംഘടന പിളര്പ്പ് കൌതുകം നിന്നു പോകാൻ ഹേതുവായി .അവസാനമായി വന്ന കൌതുകം ഇന്നും ഓർമ്മയിലുണ്ട് .അതോടെ വീട്ടിൽ പിന്നെ മലർവാടി സ്ഥാനം പിടിച്ചു .നിഷ്കളങ്ങരായ കൊച്ചു കൂട്ടുകാര്കിടയിൽമാന്ത്രികകഥകളുടെ പേരു പറഞ്ഞ് തിന്മ വിതക്കുന്ന  ബാലരമകളും മാജിക് എന്നപേരിൽ അയാർത്ഥ ലോകത്തിലേക്ക് ബാല്യത്തെ നയിക്കുന്ന  ബാലഭൂമികൾക്തുമിടയിൽ നന്മയുടെ കൈത്തിരിയായിരുന്നു കൌതുകം.അത് നിന്നതോടെ തിന്മാകല്കിടയിലെ  ബദലുകൾ ഇല്ലാതെ  പോയി .ഇന്നിപ്പോ  മേൽപറഞ്ഞ രമകളും ഭൂമികളും പഴയത് പോലെ രംഗത്തുണ്ട് .അവര്കിടയിൽ മലർവാടിപോലുള്ളവയാണ്  ഓരാശ്വാസം. സത്യത്തിൽ  കൌതുകതിന്റെ  സ്പേസ്  ഇന്നുമുണ്ട് . അതിനാൽ  കൌതുകം പുനപ്രസിദീകരികാനുള്ള msm നീക്കം ഊർജ്ജിതമാക്കുക.നമ്മുക്ക്   വീന്ഡെടുക്കാം (  ഇ.അ). ഏതായാലും ഓർമ്മ പ്പതിപ്പ്  ഉഷാറായി .ലുബ്ബുവിനെയും ലാലിനെയും പുതിയ തലമുറക്ക് ബോതിച്ചു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കൌതുകത്തിന്റെ പുനപ്രസിദീകരണത്തിന് ഈ  പഴയ കൂട്ടുകരട്നെ എല്ലാ പിന്തുണയും  വാഗ്ദാനം ചെയ്യുന്നു . 

                         ഫാസിൽ നടുവണ്ണൂർ