പേജുകള്‍‌

2014 ഫെബ്രുവരി 17, തിങ്കളാഴ്‌ച

പുതിയ ബാലകൌതുകവും പഴയകൂട്ടുകാരനും                                                   
മുജാഹിദ് സമ്മേളന നഗരിയിൽ ബാലകൌതുകം ഓർ മ്മപതിപ്പ് പുറത്തിറങ്ങുന്നു എന്നുകേട്ടപ്പോൾ ഏറെ പ്രതിക്ഷയോടെയാണ് കാത്തിരുന്നത്‌ .ചെറുപ്പത്തിൽ മാസാമാസം കൌതുകത്തെ  കാത്തിരിക്കുമായിരുന്നു. ക്യാപ്റ്റൻ ലുബ്ബുവും cid ലാലും കുശലന്റെ  കൌശലങ്ങളും ഇക്കയും കുട്ടനും എല്ലാമടങ്ങിയ  ബാലകൌതുകം നല്ല വായനകളെ സമ്മാനിച്ചിരുന്നു .ഓർമ്മ ശരിയാണെങ്കിൽ രണ്ടു  മൂന്ന് വർഷം കൌതുകം എൻറെ  അടുത്ത ചങ്ങാതിയായിരുന്നു . അതിനിടയിൽ  ഒരു വർഷികപ്പതിപ്പും  കൌതുകം പുറത്തിറക്കിയിരുന്നു . മുജീബ് റഹ്മാൻ കിനാലൂർ ആയിരുന്നു എഡിറ്റർ .ഇതിനിടെ 2002 ലെ സംഘടന പിളര്പ്പ് കൌതുകം നിന്നു പോകാൻ ഹേതുവായി .അവസാനമായി വന്ന കൌതുകം ഇന്നും ഓർമ്മയിലുണ്ട് .അതോടെ വീട്ടിൽ പിന്നെ മലർവാടി സ്ഥാനം പിടിച്ചു .നിഷ്കളങ്ങരായ കൊച്ചു കൂട്ടുകാര്കിടയിൽമാന്ത്രികകഥകളുടെ പേരു പറഞ്ഞ് തിന്മ വിതക്കുന്ന  ബാലരമകളും മാജിക് എന്നപേരിൽ അയാർത്ഥ ലോകത്തിലേക്ക് ബാല്യത്തെ നയിക്കുന്ന  ബാലഭൂമികൾക്തുമിടയിൽ നന്മയുടെ കൈത്തിരിയായിരുന്നു കൌതുകം.അത് നിന്നതോടെ തിന്മാകല്കിടയിലെ  ബദലുകൾ ഇല്ലാതെ  പോയി .ഇന്നിപ്പോ  മേൽപറഞ്ഞ രമകളും ഭൂമികളും പഴയത് പോലെ രംഗത്തുണ്ട് .അവര്കിടയിൽ മലർവാടിപോലുള്ളവയാണ്  ഓരാശ്വാസം. സത്യത്തിൽ  കൌതുകതിന്റെ  സ്പേസ്  ഇന്നുമുണ്ട് . അതിനാൽ  കൌതുകം പുനപ്രസിദീകരികാനുള്ള msm നീക്കം ഊർജ്ജിതമാക്കുക.നമ്മുക്ക്   വീന്ഡെടുക്കാം (  ഇ.അ). ഏതായാലും ഓർമ്മ പ്പതിപ്പ്  ഉഷാറായി .ലുബ്ബുവിനെയും ലാലിനെയും പുതിയ തലമുറക്ക് ബോതിച്ചു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കൌതുകത്തിന്റെ പുനപ്രസിദീകരണത്തിന് ഈ  പഴയ കൂട്ടുകരട്നെ എല്ലാ പിന്തുണയും  വാഗ്ദാനം ചെയ്യുന്നു . 

                         ഫാസിൽ നടുവണ്ണൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ