പേജുകള്‍‌

2019 ജൂൺ 9, ഞായറാഴ്‌ച

        പുതു തലമുറകയ്ക്ക്  ചോദ്യങ്ങളുണ്ട് !

മുസ്‌ലിം സമുദായത്തിലെ നവതലമുറയെ  കുറിച്ചുള്ള ശബാബ് കവർ സ്റ്റോറി  വേറിട്ട വായനാ നുഭാവമായി .ഒരു  പക്ഷെ സമീപ കാലത്ത് ആദ്യമായിട്ടാണ് ഒരു മുസ്ലിം പ്രസിദ്ധീകരണം സമുദായത്തിലെ യുവതലമുറയുടെ പ്രശ്നങ്ങളെ വിലയിരുത്തുന്നത് .മുസ്ലിം യുവതക്ക് അവരുടെതായ പ്രശ്നങ്ങളുണ്ട് ,സാമ്പ്രദായിക  സംഘടന പ്രവർത്തനശൈലിയോട്  അവർക്ക് വിയോജിപ്പുകളുണ്ട് .പല സംഘടനകളും  അവരെ ഗൗനികുന്നെയില്ല , അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങളെ  കണ്ടതായി പോലും നടികുന്നില്ല .അതു കൊണ്ട് തന്നെയാണ് ഈയുള്ളവൻ അടകമുള്ള യുവതലമുറ സംഘടനരഹിത മുസ്ലിംസമുദയമെന്ന പോസ്റ്റിനു ലൈകും കമന്റും അടികുന്നത് .തങ്ങൾ ജീവിച്ച കാലമല്ല പുതുതലമുറയുടെതെന്നും അവർ സാങ്കേതിക വിദ്യയുടെയും സമൂഹ്യമാധ്യമങ്ങളുടെയും നടുവിലാണ് ജീവികുന്നതെന്നും കവലകളിലെ തെറിവിളി  പ്രസംഗങ്ങളോട്  അവർക്ക് താല്പര്യമില്ലെന്നും  സമുദായ നേതൃത്വം മനസ്സിലകേണ്ടാതുണ്ട് .അതിനാൽ തന്നെ അവരുടെ ചോദ്യങ്ങളെ ഇനിയും അവഗണികാനവിലെന്ന്‌  സമുദായ നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയുക തന്നെ വേണം .കവർ സ്റ്റോറി തയ്യാറാകിയ  ഷബീരിനും ചർച്ചയിൽ പങ്കെടുത്ത് നവ തലമുറയുടെ വികാരം  പങ്കുവെച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ